ബ​ൾ​ഗേ​റി​യ​ൻ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ നെ​വി​യാ​ന മി​തേ​വ, മ​രി​യ ആം​ഗു​ലീ​വ എ​ന്നി​വ​ർ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യി മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ഉ​ഭ​യ​ക​ക്ഷി, ഗ​സ്സ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത്​ ഒ​മാ​നും ബ​ൾ​ഗേ​റി​യ​യും

മ​സ്‌​ക​ത്ത്​: ബ​ൾ​ഗേ​റി​യ​യു​ടെ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​യ നെ​വി​യാ​ന മി​തേ​വ, മ​രി​യ ആം​ഗു​ലീ​വ എ​ന്നി​വ​ർ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ അ​ൽ ബു​സൈ​ദി​യു​മാ​യി മ​സ്ക​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ദി​മി​ത​ർ ഗ്ലാ​വ്ചേ​വി​ൽ നി​ന്നു​ള്ള രേ​ഖാ​മൂ​ല​മു​ള്ള സ​ന്ദേ​ശം സ​യ്യി​ദ് ബ​ദ​റി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ക്കു​റി​ച്ചാ​യി​രു​ന്നു സ​ന്ദേ​ശം. സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, ഊ​ർ​ജം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, സ​മു​ദ്ര ഗ​താ​ഗ​തം, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നും ബ​ൾ​ഗേ​റി​യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളും അ​വ​ർ ച​ർ​ച്ച ചെ​യ്തു.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മൂ​ല​മു​ള്ള ഗ​സ്സ​യി​ലെ ദാ​രു​ണ​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യ​ങ്ങ​ള​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ളും കൈ​മാ​റി. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ നീ​തി ല​ഭി​ക്കേ​ണ്ട​തി​ന്‍റെ​യും ദു​രി​താ​ശ്വാ​സ​വും മാ​നു​ഷി​ക സ​ഹാ​യ​വും ന​ൽ​കേ​ണ്ട​തി​ന്‍റെ​യും പ്ര​ധാ​ന്യ​ത്തെ ക്കു​റി​ച്ചും സം​സാ​രി​ച്ചു. സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷം സം​സാ​രി​ച്ചു.

യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഗോ​ള കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ്​ ഹ​മീ​ദ് ബി​ൻ അ​ലി അ​ൽ മാ​നി, ബ​ൾ​ഗേ​റി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മി​ഡി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് ആ​ഫ്രി​ക്ക ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ റോ​മ​ൻ പെ​ട്രോ​വ്, ബ​ൾ​ഗേ​റി​യ​ൻ, ഒ​മാ​നി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Oman and Bulgaria discuss bilateral Gaza issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.