ഖത്തർ ദേശീയദിനഘോഷത്തിൽ ദോഹയിൽ നടന്ന നാഷനൽ മാർച്ചിൽ റോയൽ ഗാർഡ് ഓഫ് ഒമാൻ മ്യൂസിക് ടീം ഒമാൻ പതാകയുമായി പങ്കെടുത്തപ്പോൾ
മസ്കത്ത്: ഖത്തർ ദേശീയ ദിനഘോഷത്തിൽ പങ്കെടുത്ത് ഒമാനും. ദോഹയിൽ നടന്ന നാഷനൽ മാർച്ചിലാണ് റോയൽ ഗാർഡ് ഓഫ് ഒമാൻ മ്യൂസിക് ടീം പങ്കെടുത്തത്. ദോഹ കോർണിഷിലെ പ്രധാന ആഘോഷവേദിക്കുമുന്നിലൂടെ നടന്ന മാർച്ച് പാസ്റ്റിലായിരുന്നു ഒമാൻ സംഘത്തിന്റെ പ്രകടനം. ഈ ചടങ്ങിൽ റോയൽ ഗാർഡ് ഓഫ് ഒമാൻ ബാൻഡ് ഒമാൻ സുൽത്താനേറ്റിന്റെ പതാകവഹിച്ചുകൊണ്ട് ഖത്തർ അമീറിന് സൈനിക ആദരം അർപ്പിച്ചു.
ഇത് സുൽത്താനേറ്റ് ഓഫ് ഒമാനും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം ഇരുരാഷ്ട്രങ്ങളും പങ്കിടുന്ന സാംസ്കാരിക-കലാ സഹകരണത്തിന്റെയും പ്രതീകമായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.