Posted On
date_range Updated On
date_range വാഹനാഭ്യാസ പ്രകടനം; ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: പൊതു സുരക്ഷക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹന സ്റ്റണ്ടും അപകടകരമായ ഡ്രിഫ്റ്റിങ്ങും നടത്തിയ ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. റുസ്താഖ് വിലായത്തിലാണ് സംഭവം. ഡ്രൈവറുടെ പ്രവൃത്തി സ്വന്തം ജീവനും മറ്റ് യാത്രികരുടെ ജീവനും അപകട ഭീഷണിയിലാക്കിയതായും ഇയാൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.