കേന്ദ്ര ബജറ്റ്; കേരളത്തിനെതിരായ അവഗണനയിൽ ഒറ്റക്കെട്ടായി പ്രതികരിക്കണം -പി.സി.എഫ് ഒമാൻ

മ​സ്‌​ക​ത്ത്: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​വാ​സി ക​ൾ​ച്ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) ഒ​മാ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. സം​സ്ഥാ​നം ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞ ബ​ജ​റ്റ്, കേ​ര​ള​ത്തി​ന്റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കോ, എ​യിം​സി​നോ വേ​ണ്ടി​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ബ​ജ​റ്റി​ലി​ല്ല. ശ​ബ​രി റെ​യി​ൽ​വേ പോ​ലു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളും ത​ഴ​യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളോ, വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ക്രി​യാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ളോ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​മാ​ന​നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​യി​ല്ല. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ അ​ടി​ക്ക​ടി ബാ​ധി​ക്കു​ന്ന കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും റ​ബ്ബ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ണ്യ​വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ത്രം വാ​രി​ക്കോ​രി ന​ൽ​കു​ക​യും കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​മ്മി​റ്റി വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

Tags:    
News Summary - Central Budget; We must respond unitedly to the neglect against Kerala - PCF Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.