‘സി​ങ് ആ​ൻ​ഡ് വി​ൻ ’ വി​ജ​യി​ക​ളാ​യ വ​ഫ സാ​ദി​ഖ്, കെ.​ബി ശ്രീ​റാം എ​ന്നി​വ​ർ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള വേ​ദി​യി​ൽ ഗാ​യി​ക നി​ത്യ മാ​മ്മ​നി​ൽ​നി​ന്ന് ഉ​പ​ഹാ​രം സ്വീ​ക​രി​ക്കു​ന്നു. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഗ്ലോ​ബ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി, അസി. ജനറൽ മാനേജർ അ​ൻ​സാ​ർ ഷെന്താർ, ഗ​ൾ​ഫ് മാ​ധ്യ​മം ചീ​ഫ് റി​പ്പോ​ർ​ട്ട​ർ ഇ​ഖ്ബാ​ൽ ചേ​ന്ന​ര എ​ന്നി​വ​ർ സ​മീ​പം

ഹാ​ർ​മോ​ണി​യ​സ് കേ​ര​ള; ശ്രീറാമിനും വഫക്കും അസുലഭ നിമിഷം

സ​ലാ​ല: മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ഗാ​യ​ക​ൻ എം.​ജി ശ്രീ​കു​മാ​റു​മൊ​ത്ത് ​പാ​ട്ടു​പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച അ​സു​ല​ഭ നി​മി​ഷ​ത്തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ‘സി​ങ് ആ​ൻ​ഡ് വി​ൻ ’ വി​ജ​യി​ക​ളാ​യ കെ.​ബി ശ്രീ​റാ​മും വ​ഫ സാ​ദി​ഖും ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ആ​റാം സീ​സ​ണി​ന്റെ വേ​ദി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വേ​ദി​യി​ൽ ഗാ​യി​ക നി​ത്യ​മാ​മ്മ​ൻ ഫ​ല​പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​ണ് കെ.​ബി. ശ്രീ​റാം ‘ച​ന്ദ​ന​മ​ണി സ​ന്ധ്യ​ക​ളു​ടെ ന​ട​യി​ൽ ന​ട​നം...’ എ​ന്ന ഗാ​ന​മാ​ണ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ജേ​താ​വാ​യ വ​ഫ സാ​ദി​ഖ്, ‘ക​ണ്ണീ​ർ പൂ​വി​ന്റെ ക​വി​ളി​ൽ ത​ലോ​ടി ...’ എ​ന്ന പാ​ട്ടു​മാ​യി കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടി.

പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി ബാ​ബു ഭാ​സ്ക​ര​ന്റെ​യും പ്രീ​ത​യു​ടെ​യും മ​ക​നാ​ണ് സ​ലാ​ല​യി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യ ശ്രീ​റാം. പ​ഠ​ന​കാ​ല​ത്ത് സം​സ്ഥാ​ന ഇ​ന്റ​ർ പോ​ളി​ടെ​ക്നി​ക് ക​ലോ​ൽ​സ​വ​ത്തി​ൽ ര​ണ്ടു ത​വ​ണ ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ഒ​രു ത​വ​ണ ല​ളി​ത​ഗാ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യി​ട്ടു​ണ്ട്.

 ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യി​ലെ സ്കാ​ൻ ആ​ൻ​ഡ് വി​ൻ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് ഒ​മാ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ വ​സീം അ​ഷ്റ​ഫ്, ദോ​ഫാ​ർ ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​ർ ഷാ​ന​വാ​സ് കൊ​ല്ലോ​ൻ എ​ന്നി​വ​ർ കൈ​മാ​റു​ന്നു


സ​ലാ​ല ഇ​ന്റ​ർ​നാ​ഷ​ന​ൽ പ​യ​നീ​ർ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ വ​ഫ ഒ​മാ​നി​ലെ ഇ​ന്റ​ർ സ്കൂ​ൾ ടാ​ല​ന്റ​ഡ് ഫെ​സ്റ്റ്, ഐ.​എ​സ്‍.​സി സ​ലാ​ല ബാ​ല​ക​ലോ​ത്സ​വം തു​ട​ങ്ങി​യ​വ​യി​ൽ സ​മ്മാ​നി​ത​യാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യും ഗ​ൾ​ഫ് ടെ​ക് ഗ്രൂ​പ്പ് ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് സാ​ദി​ഖി​ന്റെ​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ പ​യ​നീ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മ​ദീ​ഹ ഹാ​രി​സി​ന്റെ​യും മ​ക​ളാ​ണ്. എം.​ജി ശ്രീ​കു​മാ​റി​ന്റെ പാ​ട്ടു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സി​ങ് ആ​ൻ​ഡ് വി​ൻ മ​ൽ​സ​രം. സീ​നി​യ​ർ, ജൂ​നി​യ​ർ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ളാ​യ ഹ​ർ​ഷ, ദേ​വി​ക ഗോ​പ​ൻ, ആ​ദി​ത്യ സ​തീ​ഷ്, ഷാ​സി​യ അ​ഫ്രി​ൻ, റൈ​ഹാ​ൻ അ​ൻ​സാ​രി, കെ. ​മാ​ള​വി​ക, നി​യ​തി ന​മ്പ്യാ​ർ, മീ​ര മ​ഹേ​ഷ് എ​ന്നി​വ​ർ കോ​റ​സാ​യി വേ​ദി​യി​ലെ​ത്തി. ജ​നു​വ​രി 23ന് ​അ​ൽ​വാ​ദി ലു​ലു​വി​ൽ ന​ട​ന്ന സി​ങ് ആ​ൻ​ഡ് വി​ൻ ഫൈ​ന​ലി​ൽ ഡോ. ​സൗ​മ്യ സ​നാ​ത​ന​ൻ, ഉ​മ ദി​നേ​ശ് കു​ൽ​ക്ക​ർ​ണി, സൗ​മ്യ, പി.​ആ​ർ. ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. 


 


ഹാർമോണിയസ് കേരള: ടിക്കറ്റ് ഭാഗ്യശാലികൾക്ക് സമ്മാനം കൈമാറി

സ​ലാ​ല: ഗ​ൾ​ഫ് മാ​ധ്യ​മ​വും മി​ഫ്ര​ണ്ടും ചേ​ർ​ന്ന് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ആ​ഘോ​ഷ​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്ത​വ​രി​ൽ നി​ന്നു​ള്ള ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് ആ​ണ് ഗം​ഭീ​ര സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ന​റു​ക്കെ​ടു​പ്പി​ൽ ര​മ്യ രാ​മ​ച​ന്ദ്ര​ൻ, പ​വി​ത്ര​ൻ, ഉ​ണ്ണി പാ​ച്ചു എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. മൈ​ക്രോ​വേ​വ് ഓ​വ​ൻ, എ​യ​ർ ​ഫ്രൈ​യ​ർ, ബ്ല​ൻ​ഡ​ർ മി​ക്സ​ർ എ​ന്നി​വ സ​മ്മാ​ന​മാ​യി ന​ൽ​കി. ഹാ​ർ​മോ​ണി​യ​സ് കേ​ര​ള പ​രി​പാ​ടി​ക്കാ​യി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്കാ​യി ​ആ​ഘോ​ഷ​വേ​ദി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ്കാ​ൻ ആ​ൻ​ഡ് വി​ൻ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് മൂ​ന്ന് ഭാ​ഗ്യ​ശാ​ലി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. ഗാ​ല​റി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ ന​ൽ​കി​യ റി​സ്റ്റ് ബാ​ൻ​ഡി​ൽ ആ​ലേ​ഖ​നം ചെ​യ്ത ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് കാ​ണി​ക​ൾ മ​ൽ​സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്ക് ഷാ​ഹി ഫു​ഡ്സ് ആ​ൻ​ഡ് സ്പൈ​സ​സ് ഒ​മാ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ വ​സീം അ​ഷ്റ​ഫ്, ദോ​ഫാ​ർ ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​ർ ഷാ​ന​വാ​സ് കൊ​ല്ലോ​ൻ എ​ന്നി​വ​ർ സ​മ്മാ​നം കൈ​മാ​റി.

Tags:    
News Summary - Harmonious Kerala; An awkward moment for Sriram and Wafa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.