അഞ്ചാമത് ഐ.ഐ.എസ്.എ സംഘാടകർ വാർത്താസമ്മേളനത്തിൽ
മസ്കത്ത്: അഞ്ചാമത് ഐ.ഐ.എസ്.എ ഫെബ്രുവരി 12ന് മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘ഒമാൻ വിഷൻ 2040 ഗ്ലോബൽ പാർട്ണർഷിപ്പുകൾ: ബിയോണ്ട് ബോർഡേഴ്സ്, ട്രേഡ്, ടാലന്റ് ആൻഡ് ടെക്നോളജി’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ബിസിനസ്, വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ, സ്പോർട്സ്, സാങ്കേതിക വിദ്യ, വ്യാപാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളും നിക്ഷേപകരും പങ്കെടുക്കും. ‘സി.എക്സ്.ഒ ലെജൻഡ്സ്: ഫ്രം ഒമാൻ ടു ദി വേൾഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ‘വിഷൻ വോക്ക് 2040’ പ്രദർശനവും അവാർഡ് വിതരണവും നടക്കുമെന്ന് ബി.സി.ഐ സി.ഇ.ഒ ഡോ. ഷമ ഹുസൈനും സഹസ്ഥാപകൻ സയ്യിദ് സാജിദും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.