അപക്സ് മീഡിയ സംഘടിപ്പിച്ച ചടങ്ങിൽ ഫൈഹ ഫ്രഷ് ഡിലൈറ്റ്സിനുള്ള ഒ.എം.ടി.ബി പുരസ്കാരം കെ.വി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ, എം.ഡി അബ്ദുൽ വാഹിദ്, ഡയറക്ടർ അബ്ദുൽ ലത്തീഫ് എന്നിവർ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവ് പങ്കജ് ഖിംജിയിൽനിന്ന് സ്വീകരിക്കുന്നു
മസ്കത്ത്: കെവി ഗ്രൂപ്പിന്റെ ബ്രാൻഡായ ഫൈഹ ഫ്രഷ് ഡിലൈറ്റ്സ് ജ്യൂസ് വിഭാഗത്തിൽ ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ് (ഒ.എം.ടി.ബി) എന്ന ബഹുമതി നേടി. അപക്സ് മീഡിയ നൽകുന്ന പുരസ്കാരം മസ്കത്ത് കെംപിൻസ്കി ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉപദേഷ്ടാവ് പങ്കജ് ഖിംജി വിതരണം ചെയ്തു.
ഉപഭോക്തൃ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയിലെ ഒമാനിലെ മികച്ച ബ്രാൻഡുകളെ തെരഞ്ഞെടുക്കുന്ന ഒ.എം.ടി.ബി അവാർഡിന്റെ ഒമ്പതാമത് എഡിഷനായ ഈ വർഷം 53 വിഭാഗങ്ങളിലായി 750ലധികം കമ്പനികൾ പങ്കെടുത്തു. പഞ്ചസാര ചേർക്കാതെയും പ്രിസർവേറ്റീവുകൾ ഇല്ലാതെയും ഒമാനിൽ തന്നെ നിർമിക്കുന്ന നൂറു ശതമാനം ശുദ്ധമായ ഫ്രഷ് ജ്യൂസിന്റെ ബ്രാൻഡാണ് ഫൈഹ ഫ്രഷ് ഡിലൈറ്റ്സ്. ഭക്ഷ്യസുരക്ഷക്കും ഗുണനിലവാരത്തിനും മുൻഗണന നൽകുന്ന ഫൈഹ ഫ്രഷ് ഡിലൈറ്റ്സ്, എച്ച്.എ.സി.സി.പി, ഐ.എസ്.ഒ 22000 സർട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ട്. ചടങ്ങിൽ, കെവി ഗ്രൂപ്പ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ അബ്ദുൽ ലത്തീഫ്, എന്നിവരും മറ്റു മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് അവാർഡ് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.