റിയല്‍ പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒമാനിലെ ആദ്യ
ബ്രാഞ്ച് റൂവി മാര്‍ക്കറ്റില്‍ ആരംഭിച്ചപ്പോൾ
മസ്കത്ത്: ഖത്തര്‍ ആസ്ഥാനമായ ‘റിയല്‍ പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്’ ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അല്‍ സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിങ് പാര്‍ട്ണര്‍മാരായ ആരിഫ് കോട്ടുങ്കപ്പറമ്പില്, ആസിഫ് അലി ചെറിയ പറമ്പത്ത്, ഫൈസല്‍ ഡയമണ്ട് എന്നിവര്‍ സന്നിഹിതരായി. ജി.സി.സി രാജ്യങ്ങളിലുടനീളം ശക്തമായ സാന്നിധ്യമുള്ള റിയല്‍ പാക്കിന്റെ ഒമാനിലെ ആദ്യ ബ്രാഞ്ചാണ് റൂവി മാര്‍ക്കറ്റില്‍ തുടക്കം കുറിച്ചത്. ബഹ്റൈന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലും റിയല്‍ പാക്ക് ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പേപ്പര്‍ ഇന്‍ഡസ്ട്രീസ് എന്ന സ്വന്തം നിർമാണ യൂനിറ്റിലൂടെ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് തങ്ങൾ വിപണിയിലെത്തിക്കുന്നതെന്ന് റിയല്‍ പാക്ക് മാനേജ്മെന്റ് അറിയിച്ചു.
റൂവിയിലെ പുതിയ ഔട്ട്ലെറ്റിലൂടെ ഇക്കോ ഫ്രണ്ട്ലി ഫുഡ് പാക്കേജിങ് ഉൽപന്നങ്ങള്, ഹൈജീന്‍ ഉൽപന്നങ്ങള് എന്നിവയുടെ വിശാലമായ ശേഖരം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉൽപന്നങ്ങളാണ് റിയല്‍ പാക്ക് പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്. ഭാവിയില്‍ ഒമാനിലെ മറ്റ് പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.