Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
ഒമാൻ: ആലപ്പുഴ കുമാരപുരം സ്വദേശി വളക്കോട്ട് വടക്കേതിൽ സുനിൽ ആനന്ദ് രാജൻ (64) ഒമാനിലെ നിസ്‌വയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഏറെ കാലമായി കുടുംബത്തോടൊപ്പം നിസ്‌വയിൽ താമസിക്കുന്ന സുനിൽ നിസ്‌വയിൽ ബിസിനസ് ചെയ്‌തുവരികയായിരുന്നു.
മസ്‌കത്ത് അസൈബ എക്സ്പ്രസ്സ് ഹൈവേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിസ്‌വയിലെ സാമൂഹ്യ പ്രവർത്തകരുടേയും മസ്‌കത്ത് കെ.എം.സി.സിയുടേയും നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി.
ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: വാസന്തി. ഭാര്യ: ആശ. ഏകമകന്‍: ആദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.