മസ്കത്ത്: രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നടത്തിപ്പ്, അറ്റകുറ്റപ്പണി ചുമതലകൾ സ്വകാര്യ മേഖലക്ക് കൈമാറുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ആദ്യഘട്ടമായി നിസ്വ കോട്ടയുടെ ചുമതലയാണ് സ്വകാര്യ സ്ഥാപനത്തിന് കൈമാറുകയെന്ന് ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മെഹ്രീസി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സാമ്പത്തിക വൈവിധ്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘തൻഫീദി’െൻറ ഭാഗമായി നടന്ന ലാബുകളിലാണ് കോട്ടകളുടെയും കൊട്ടാരങ്ങളുടെയും ചുമതലകൾ സ്വകാര്യേമഖലക്ക് കൈമാറാൻ നിർദേശമുയർന്നത്. ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ‘തൻഫീദി’ൽ ഇൗ നിർദേശം ഉയർന്നത്.
കോട്ടകളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കും പുറമെ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും സ്വകാര്യ മേഖലക്ക് കൈവന്ന അവസരമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നിസ്വക്ക് പിന്നാലെ മറ്റു ചില ചരിത്രസ്മാരകങ്ങളും സ്വകാര്യ മേഖലക്ക് കൈമാറും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുകയാണ്. ബിദ്ബിദ് കൊട്ടാരത്തിെൻറ നടത്തിപ്പിന് സംയുക്ത ഒാഹരിയുടമസ്ഥതയിലുള്ള കമ്പനിക്ക് മന്ത്രാലയം രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
ബിദ്ബിദിലെ താമസക്കാരനായ സ്വദേശി സമർപ്പിച്ച നിർദേശപ്രകാരമാണ് ജോയൻറ് സ്റ്റോക് കമ്പനി രൂപവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ടൂറിസം മന്ത്രാലയവുമായി ബന്ധപ്പെട്ട വിവിധ പെർമിറ്റുകളും ലൈസൻസുകളും സംബന്ധിച്ച അപേക്ഷകളിൻമേലുള്ള നടപടികൾ വേഗത്തിലാക്കാൻ സിംഗിൾ വിൻഡോ സംവിധാനം ആരംഭിക്കാനുള്ള നടപടികളും നടന്നുവരുകയാണ്.
‘തൻഫീദ്’ ലാബിൽ ഉയർന്ന നിർദേശ പ്രകാരമാണ് സിംഗിൾ വിൻഡോ സംവിധാനവും സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുൽത്താനേറ്റിലെ പ്രകൃതി സംരക്ഷണ, വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചും പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.