പി. പി.അജയന് , കെ. ജഗദീഷ്, ടി.കെ. സുനിത്, ശ്രീജ രമേഷ്, അഞ്ജലി ബിജു, മുജീബ് മജീദ്, റിയാസ് അമ്പലവന്‍, റോഫിന്‍ കെ.ജോണ്‍, ബിബിന്‍ ദാസ്
കേരള വിഭാഗത്തിന് പുതിയ ഭാരവാഹികള്‍
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ 2025-26 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജയന് പി പി (കണ്‍വീനര്‍), ജഗദീഷ് കെ (കോ കണ്‍വീനര്‍), ടി.കെ. സുനിത്ത് (ഖജാന്‍ജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു.
റിയാസ് അമ്പലവന്‍ (സാമൂഹിക ക്ഷേമം), ബിബിന്‍ ദാസ് (കായിക വിഭാഗം), റോഫിന്‍ കെ ജോണ്‍ (ബാല വിഭാഗം, ശാസ്ത്ര സാങ്കേതിക വിഭാഗം), ശ്രീജ രമേഷ് (വനിത വിഭാഗം), അഞ്ജലി ബിജു (സാഹിത്യ വിഭാഗം), മുജീബ് മജീദ് (കലാ വിഭാഗം) എന്നിവരാണ് വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാര്‍.
ഫെബ്രുവരി 21ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ ചേര്‍ന്ന കേരള വിഭാഗം അംഗങ്ങളുടെ പൊതുയോഗമാണ് ഐക്യകണ്ഠേന ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.