സുഹാർ: ഒമാനിലെ ലിവ വിലായത്തിലേക്കുള്ള പ്രവേശന കവാടം വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ലിവ റൗണ്ട് എബൗട്ടിന് തൊട്ടുമുമ്പായി പുതിയ എക്സിറ്റ് റോഡ് തുറന്നതായി വടക്കൻ അൽ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. ഈ ഭാഗത്തെ കനത്ത ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
സുൽത്താൻ ഖാബൂസ് റോഡിനെയും പ്രധാന റോഡിനെയും നഗരമധ്യവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ പാത. ഇത് നിലവിൽ വരുന്നതോടെ വാഹനയാത്രക്കാർക്ക് ലിവ റൗണ്ട് എബൗട്ടിൽ പ്രവേശിക്കാതെ തന്നെ നഗരത്തിലേക്ക് പോകാൻ സാധിക്കും. ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കും.റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ലിവ വിലായത്തിലേക്ക് എത്തുന്ന താമസക്കാർക്കും സന്ദർശകർക്കും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ഈ വികസന പദ്ധതിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.