മസ്കത്ത്: ഒമാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ നാഷനൽ ബാങ്ക് ഓഫ് ഒമാന് (എൻ.ബി.ഒ) രാജ്യാന്തര പുരസ്‌കാരം. ഡോളർ പേമെൻറ് പ്രോസസിങ് മേഖലയിലെ പ്രവർത്തന മികവിനാണ് അമേരിക്കയിലെ ധനകാര്യ സേവന കമ്പനിയായ വെൽസ് ഫാർഗോയുടെ പുരസ്‌കാരം ലഭിച്ചത്. സ്‌ട്രെയിറ്റ് ത്രൂ പ്രോസസിങ് വിഭാഗത്തിലെ അവാർഡ് ആണ് ലഭിച്ചത്. ഡോളർ ഇടപാടുകളിൽ പൂർണമായുള്ള സുതാര്യതയും, അതോടൊപ്പം മികച്ച റേറ്റും ആണ് ബാങ്ക് നൽകുന്നത്. ‘സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ് രീതി’പേമെൻറുകളുടെ ഘട്ടത്തിൽ വന്നേക്കാവുന്ന തകരാറുകൾ ഇല്ലാതാക്കാനും അതുവഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും സഹായിച്ചതായി ബാങ്കിെൻറ ഡെപ്യൂട്ടി ഓപറേഷൻ ഹെഡ് ആയ സൈദ് ഹമൂദ് അൽ സവായ് അഭിപ്രായപ്പെട്ടു.
വെൽസ് ഫാർഗോയടക്കം അനുബന്ധ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് എൻ.ബി.ഒ പരിപൂർണ ഓട്ടോമേറ്റഡ് യു.എസ്, ഡോളർ ഫണ്ട് ട്രാൻസ്ഫർ പ്ലാറ്റ്ഫോമുകൾ ലഭ്യമാക്കുന്നത്. അതിലൂടെ വിദേശ ഇടപാടുകൾ ഇലക്ട്രോണിക് രീതിയിൽ നടത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.