മുവാസലാത്തിൽ ഇന്ന്​ മുതൽ  സൗജന്യ വൈഫൈയും

മസ്കത്ത്: മുവാസലാത്ത് സർവിസുകൾ കൂടുതൽ ജനപ്രിയമാക്കുന്നതി​െൻറ ഭാഗമായി ബസുകളിൽ ഇനി സൗജന്യ അൺലിമിറ്റഡ് വൈഫൈ സേവനവും. ഒമാൻടെല്ലുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ മസ്കത്ത് നഗരത്തിലെ സർവിസുകളിൽ മാത്രമായിരിക്കും ലഭ്യമാവുക. 
ദുബൈയിലേക്കുള്ളതും മറ്റ് ഗവർണറേറ്റുകളിലേക്കുള്ളതുമായ സർവിസുകൾ, സുൽത്താൻ ഖാബൂസ് സർവകലാശാല റൂട്ട് എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി ഇൗ സേവനം നടപ്പാക്കും. മുവാസലാത്തി​െൻറ മുഴുവൻ ബസുകളിലും വൈഫൈ സേവനം ലഭ്യമാക്കുന്നതിനുള്ള കരാർ കഴിഞ്ഞ ഡിസംബറിലാണ് ഒമാൻടെല്ലുമായി ഒപ്പിട്ടത്. 
ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നത് വഴി സേവനത്തി​െൻറ നിലവാരം ഉയർത്തും. അതുവഴി കൂടുതൽ യാത്രികർ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കപ്പെടുമെന്നാണ് മുവാസലാത്ത് അധികൃതരുടെ പ്രതീക്ഷ. 
കൈവശമുള്ള ഉപകരണത്തി​െൻറ വൈെഫെ ഒാൺ ആക്കിയ ശേഷം ഒമാൻടെൽ വൈഫൈ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് ഇൻറർനെറ്റ് ബ്രൗസർ പ്രവർത്തിപ്പിക്കുക. ഒമാൻടെല്ലി​െൻറ ഹോംപേജ് സ്ക്രീനിൽ വരുേമ്പാൾ അതിൽ മൊബൈൽ നമ്പർ നൽകിയ ശേഷം തുടർന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഒമാൻടെല്ലിന് പുറമെ ഉരീദു, റെന്ന അടക്കം ഉപഭോക്താക്കൾക്കും ഇൗ സൗജന്യ വൈഫൈ സേവനം ആസ്വദിക്കാൻ സാധിക്കും.

Tags:    
News Summary - muvasalath free wifi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.