മത്ര: വേനൽചൂടിെൻറ കാഠിന്യമേറിയതോടെ പുറം ജോലിക്കാരുടെ പ്രയാസമേറി. ഡെലിവറിബോയ്സും ചുമട്ടുകാരും നിർമാണതൊഴിലാളികളും അർബാന വലിക്കുന്നവരുമടക്കം പുറംജോലിക്കാരാണ് വേനൽചൂടിെൻറ കാഠിന്യത്തിൽ ഉരുകിയൊലിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് നിഗമനം.
കത്തിയാളുന്ന വേനലിലാണ് ഇക്കുറി റമദാനും വന്നെത്തുന്നത്. ജൂൺ മുതൽ നിർമാണ തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം നിലവിൽവരുമെങ്കിലും മറ്റുമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇതൊന്നും ബാധകമല്ല. പ്രത്യേകിച്ച് ഒരു സ്ഥാപനത്തിെൻറയും കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്കും അർബാന തൊഴിലാളികൾക്കും. ഏതു ചൂടിലും പണിയെടുക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് വർഷങ്ങളായി മത്രയിൽ അർബാന ജോലിയെടുക്കുന്ന കണ്ണൂർ എടക്കാട് സ്വദേശി ഷഫീഖ് പറയുന്നു. സ്ഥിരമായി ജോലിക്ക് വിളിക്കുന്നവർ പറയുന്ന സമയത്ത് ഹോൾസെയിൽ മാർക്കറ്റിൽനിന്ന് റീട്ടെയിൽ ഷോപ്പിലേക്ക് സാധനം എത്തിച്ചു കൊടുക്കണം. ചൂടുകാലത്ത് പണിയെടുക്കുന്നതിൽ ഒരു പങ്ക് വെള്ളത്തിനും കൂൾഡ്രിങ്ക്സിനുമായി ചെലവഴിക്കേണ്ടിവരും. ഒരു ദിവസം ഒന്നര റിയാലോളം ഇതിനായി മാറ്റിവെക്കണം. വിയർത്തൊലിച്ച് പണിയെടുക്കുന്നത് കാണുന്ന ചില സ്വദേശികൾ കുടിക്കാൻ എന്തെങ്കിലും വാങ്ങിനൽകാറുണ്ടെന്നും ഷഫീഖ് പറയുന്നു. നിർമാണ തൊഴിലാളികൾ അടക്കം പുറംജോലിക്കാർക്ക് കുടിവെള്ളവും ജ്യൂസും മറ്റും എത്തിച്ചുനൽകാൻ ചില സാമൂഹിക സംഘടനകൾ തയാറാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.