മ​ത്ര​യി​ൽ വ​ൻ തീ​പി​ടി​ത്തം;  ആ​യി​ര​ക്ക​ണ​ക്കി​ന്​ റി​യാ​ലി​െൻറ നഷ്​ടം

മത്ര: മത്ര ബലദിയ പാർക്കിങ്ങിൽ വൻതീപിടിത്തം. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. മത്രയിലെയും പരിസരത്തെയും കച്ചവടക്കാര്‍ ദുബൈയിൽ നിന്നും പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഒമാനിലേക്ക് കൊണ്ടുവരുന്ന കണ്ടെയിനർ ലോറിയിൽനിന്ന് ഇറക്കിവെച്ച സാധനങ്ങളാണ് കത്തിനശിച്ചത്. പെർഫ്യൂമുകൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ ഏതാണ്ട് പൂർണമായും കത്തി.

ആയിരക്കണക്കിന് റിയാലി​െൻറ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. മത്ര വാലി ഒാഫിസിന് മുന്നിലാണ് പാകിസ്താൻ സ്വദേശി മുഖ്താറി​െൻറ ഉടമസ്ഥതയിലുള്ള ലോറി സ്ഥിരമായി നിർത്തിയിട്ട് സാധനങ്ങൾ ഇറക്കിവെക്കാറുള്ളത്. ഇവിടെ നിന്ന് ഉന്തുവണ്ടിയിൽ കടകളിൽ എത്തിക്കുകയാണ് പതിവ്. തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും തീ പിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

ലോറിക്കും കേടുപാടുകൾ ഉണ്ട്. പെർഫ്യൂം കുപ്പികൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണർന്ന സമീത്തെ താമസക്കാരാണ് സിവിൽ ഡിഫൻസിൽ വിവരം അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ അധികൃതർ നാലുമണിയോടെ തീ പൂർണമായും അണച്ചു. മത്ര പൊലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.  ഇരിക്കൂർ സ്വദേശി അഷ്റഫി​െൻറ മൂവായിരത്തോളം റിയാൽ വിലമതിക്കുന്ന പെർഫ്യൂം കുപ്പികളും കത്തിനശിച്ചവയിൽ പെടും. തൊട്ടുമുന്നില്‍ തന്നെയുള്ള വെദ്യുതി ട്രാന്‍സ്ഫോമറിലേക്ക് തീ പടരാതിരുന്നത് ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചു. തൊട്ടടുത്ത കടയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ കുർത്തയും മറ്റും ധരിച്ച ഒരാൾ നടന്നുവന്ന് തീയിടുന്ന തരത്തിലുള്ള ദൃശ്യങ്ങളുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണമില്ല. 

Tags:    
News Summary - muthra fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.