മ​സ്​​ക​ത്ത്​ സ​യ​ൻ​സ്​ ഫെ​സ്​​റ്റ്​: മാ​ർ​ഗ​നി​ർ​ദേ​ശ​ക  പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മസ്കത്ത്: ഇൗമാസം 28, 29 തീയതികളിൽ നടക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലി​െൻറ ഭാഗമായുള്ള മസ്കത്ത് സയൻസ് ഫെസ്റ്റ് മത്സരാർഥികൾക്കായി മാർഗനിർദേശക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽക്ലബ് ഒമാൻ കേരളവിഭാഗം ഒാഫിസിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ ജോർജ്, കേരള വിഭാഗം കൺവീനർ കെ. രതീശൻ, സയൻസ് ഫെസ്റ്റ് കോഒാഡിനേറ്റർ അശ്വതി സിജോയ് എന്നിവർ സംബന്ധിച്ചു. സയൻസ് ഫെസ്റ്റി​െൻറ അവസാന റൗണ്ടിലെത്തിയ വിദ്യാർഥികളും രക്ഷാകർത്താക്കളും പരിപാടിയിൽ പെങ്കടുത്തു. വിവിധ സ്കൂളുകളിൽ നിന്നുള്ള 29 ടീമുകളാണ് സയൻസ് ഫെസ്റ്റി​െൻറ അന്തിമഘട്ടത്തിൽ മാറ്റുരക്കുക. 
 

Tags:    
News Summary - muscut science fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.