മസ്കത്ത്: ദേശീയദിന മധുരമായി പുതിയ മസ്കത്ത് വിമാനത്താവളത്തിെൻറ പ്രവർത്തനക്ഷമതാ പരിശോധന അന്തിമഘട്ടത്തിേലക്ക് കടന്നു. ടെർമിനലിെൻറയും യാത്രക്കാർക്കായുള്ള സൗകര്യങ്ങളുടെയും പ്രവർത്തനക്ഷമത സംബന്ധിച്ച പരിശോധനയാണ് ഇനി ബാക്കിയുള്ളത്. ഇതിൽ സ്വദേശികളും വിദേശികളുമടക്കം ഒമാൻ നിവാസികൾക്ക് ഭാഗമാകാൻ അവസരമൊരുക്കുമെന്ന് വിമാനത്താവള മാനേജ്മെൻറ് കമ്പനി (ഒ.എ.എം.സി) അറിയിച്ചു. ഇതിെൻറ ഭാഗമായി ‘ജോയിൻ ദി ട്രയൽസ്’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. പരിശോധനകളിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ http://omanairportstrials.om/JoinTheTrials.html# എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
17,000 പേർ കാമ്പയിെൻറ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ ആദ്യ വാരം മുതലാകും പരിശോധന. കാമ്പയിനിൽ പെങ്കടുക്കുന്നവരിൽനിന്ന് വിമാനത്താവളത്തിലെ സൗകര്യങ്ങൾ സംബന്ധിച്ച അഭിപ്രായ സ്വരൂപണവും നടത്തും. കാമ്പയിനിൽ പെങ്കടുക്കുന്നവരെ മസ്കത്ത് വിമാനത്താവളം വഴിയുള്ള യാത്രക്കാരായാണ് പരിഗണിക്കുക. രജിസ്റ്റർ ചെയ്യുന്നവരോട് ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ എത്താൻ നിർദേശിക്കും. അവിടെ വെച്ച് ടിക്കറ്റും വിമാനത്താവളത്തിൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ബാഗുകളും നൽകും. തുടർന്ന് ‘യാത്രികരെ’ മുവാസലാത്ത് ബസിൽ വിമാനത്താവളത്തിെൻറ ഡിപ്പാർച്ചർ ഗേറ്റിൽ എത്തിക്കും. ഒരു വിഭാഗത്തെ പുറപ്പെടുന്ന വിഭാഗത്തിലെ സൗകര്യങ്ങളുടെ പരിശോധനക്കും മറ്റുള്ളവരെ വന്നിറങ്ങുന്ന വിഭാഗത്തിലെ സൗകര്യങ്ങളുടെ പരിശോധനക്കുമാകും നിയോഗിക്കുക. പാർക്കിങ് സൗകര്യങ്ങളുടെ പരിശോധനക്കായി ചിലേരാട് സ്വന്തം വാഹനത്തിൽ വിമാനത്താവളത്തിൽ എത്താനും നിർദേശിക്കും.
കാമ്പയിനിൽ പെങ്കടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഒ.എ.എം.സി ട്രയൽസ് മാനേജർ പാബ്ലോ ലോറൻസ് പറഞ്ഞു. സമൂഹത്തിെൻറ എല്ലാ തലങ്ങളിലുമുള്ള സ്വദേശികളും വിദേശികളും ഇതിെൻറ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ യാത്രയൊഴിച്ച് ബാക്കിയെല്ലാം ഇതിൽ പെങ്കടുക്കുന്നവർ ചെയ്യുമെന്ന് പാബ്ലോ ലോറൻസ് പറഞ്ഞു. അവസാനമാകും ഫീഡ്ബാക്ക് ഫോറം നൽകുക. കാമ്പയിനിൽ പെങ്കടുക്കുന്നവരുടെ അനുഭവങ്ങൾ വിശകലനം ചെയ്യുന്നതുവഴി മെച്ചപ്പെടേണ്ട മേഖലകൾ സംബന്ധിച്ച ധാരണ ലഭിക്കുമെന്നും പാബ്ലോ ലോറൻസ് പറഞ്ഞു. എമിഗ്രേഷൻ, ചെക്ക് ഇൻ, ബോർഡിങ് തുടങ്ങിയ സംവിധാനങ്ങളെയും സൗകര്യങ്ങളെയും നടപടികളെയും ജീവനക്കാരെയും യഥാർഥ പ്രവർത്തന സാഹചര്യങ്ങളിൽ വിലയിരുത്താൻ ഇതുവഴി സാധിക്കും. യഥാർഥത്തിൽ പ്രവർത്തനമാരംഭിക്കുേമ്പാൾ പ്രശ്നങ്ങൾ ഒഴിവാക്കാം എന്നതാണ് ഇതിെൻറ ഏറ്റവും വലിയ സൗകര്യമെന്നും പാബ്ലോ ലോറൻസ് പറഞ്ഞു. എയർപോർട്ട് മാനേജ്മെൻറ് ഒാപറേഷൻ, ടെക്നികൽ, ലോജിസ്റ്റിക്കൽ പരിശോധനകൾ ഇതിനകം പൂർത്തിയാക്കി യിട്ടുണ്ട്. പ്രവർത്തനമാരംഭിക്കുന്നതോടെ പ്രതിവർഷം 20 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകുമെന്നും പാബ്ലോ ലോറൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.