മസ്​കത്ത്​ ഗവർണറേറ്റിലെ  ലോക്​ഡൗൺ വെള്ളിയാഴ്​ച നീക്കും

മസ്​കത്ത്​: കോവിഡ്​ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്​കത്ത്​ ഗവർണറേറ്റിൽ നിലവിലുള്ള ലോക്​ഡൗൺ മെയ്​ 29 വെള്ളിയാഴ്​ച നീക്കം ചെയ്യും. ആഭ്യന്തരമന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ബുധനാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇൗ തീരുമാനം കൈകൊണ്ടത്​. മസ്​കത്തിലെ ലോക്​ഡൗൺ നീക്കം ചെയ്യുമെങ്കിലും മത്ര വിലായത്തിലെ ഹെൽത്ത്​ ​െഎസോലേഷൻ തുടരും. മസ്​കത്തിനും മറ്റ്​ ഗവർണറേറ്റുകൾക്കുമിടയിലുള്ള സഞ്ചാരം സുഗമമാക്കുന്നതിനും മുൻകരുതൽ നടപടികൾ പാലിച്ചുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനുമായാണ്​ ലോക്​ഡൗൺ നീക്കം ചെയ്യുന്നതെന്ന്​ ഒൗദ്യോഗിക  വാർത്താ ഏജൻസി അറിയിച്ചു.

സർക്കാർ ഒാഫീസുകളിൽ ജീവനക്കാരെ ജോലിക്ക്​ ഹാജരാകുന്നതിൽ നിന്ന്​ ഒഴിവാക്കിയുള്ള തീരുമാനവും സുപ്രീം കമ്മിറ്റി പിൻവലിച്ചു. മെയ്​ 31 മുതൽ ഒാരോ സ്​ഥാപനത്തിലും അമ്പത്​ ശതമാനം ജീവനക്കാർ ജോലിക്ക്​ തിരികെയെത്തണം. വാർഷികാവധി ബാക്കിയുള്ള ജീവനക്കാർക്ക്​ ബന്ധപ്പെട്ട വകുപ്പ്​ മേധാവികളുടെ അനുമതിയോടെ അത്​ എടുക്കാവുന്നതാണ്​. ഒാഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണം ഇൗ അവധിയെടുക്കൽ. രോഗ വ്യാപനം നടക്കാതിരിക്കുന്നതിനുള്ള മുൻ കരുതൽ നടപടികളും ബന്ധപ്പെട്ട ഒാഫീസ്​ മേധാവികൾ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

രോഗത്തെ പ്രതിരോധിക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും വ്യക്​തികൾക്കും സമൂഹത്തിനും പങ്കുവഹിക്കാനുണ്ട്​. സർക്കാർ-സ്വകാര്യ ഒാഫീസുകൾ തങ്ങളുടെ ജീവനക്കാരെ രോഗബാധയിൽ നിന്ന്​ സംരക്ഷിക്കുന്നതിന്​ വേണ്ട നയങ്ങൾക്കും നടപടികൾക്കും രൂപം നൽകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Muscat governate lockdown-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.