മസ്കത്ത് എരുമേലി അസോ. വാർഷികം

മസ്കത്ത്: മസ്കത്ത് എരുമേലി അസോസിയേഷൻ (എം.ഇ.എ) ഒമ്പതാമത് വാർഷികം റൂവി സിബിഡിയിലെ ദാനാത് ഹാളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ കലാ പരിപാടികൾ, മെന്റലിസ്റ്റ് സുജിത്ത് ഷോ, സിംഫണി മസ്കത്ത് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. പ്രസിഡന്റ് ഷാജി കണ്ണന്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ഷാ റസാക് സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ദാർസൈത് വൈസ് പ്രസിഡന്റും വ്യവസായിയുമായ ഷാലിമാർ മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷാജി ഹസ്സൻ, അബ്ദുൽ കരീം എന്നിവർ ആശംസ അർപ്പിച്ചു. ജോയിന്റ് സെക്രട്ടറി റെജി ഷാഹുൽ നന്ദി പറഞ്ഞു.

Tags:    
News Summary - muscat erumeli assossiation anniversery celebration held in muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.