മസ്കത്ത്: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) എണ്ണത്തിൽ 27.8 ശതമാനം വർധനയെന്ന് കണക്കുകൾ. ഈ വർഷം ഒക്ടോബർ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ എണ്ണം 60,340 ആണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 47,220 ആയിരുന്നു.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിെൻറ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വിവിധ ഗവർണറേറ്റുകളിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങങ്ങളിൽ മസ്കത്താണ് ഒന്നാംസ്ഥാനത്ത്. 20,422 സഥാപനങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 29.2 ശതമാനത്തിെൻറ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 27.5 ശതമാനത്തിെൻറ വർധനയുമായി വടക്കൻ ബാത്തിനയാണ് തൊട്ടടുത്ത്. ഇവിടെ 9508 സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 23.8 ശതമാനം വർധനയോടെ 7382 സ്ഥാപനങ്ങളുമായി ദാഖിലിയ ഗവർണറേറ്റ് മൂന്നാം സ്ഥാനത്തെത്തി.
തെക്കൻ ബാത്തിനയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ 4613 ആയി ഉയർന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 30.9 ശതമാനത്തിെൻറ വർധനയാണുണ്ടായിരിക്കുന്നത്. വടക്കൻ ശർഖിയയിൽ 24.9 ശതമാനമായി ഉയർന്ന് 3973 സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെക്കൻ ശർഖിയയിൽ 30.5 ശതമാനം വർധിച്ച് 3624 സ്ഥാപനങ്ങളായി. ദാഹിറ- 3348, ബുറൈമി 1282, അൽവുസ്ത 801, മുസന്ദം 299 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.