കുത്തൊഴുക്കിലും ഉലയാതെ സുവൈഖിലെ പള്ളി

മസ്കത്ത്: കഴിഞ്ഞ ദിവസം ആർത്തലച്ചു പെയ്ത പെരുമഴയിലും സുവൈഖ് അൽ-ഹെയ്ലീനിലെ വാദി അൽ ജുഹാവറിന് തീരത്തെ പള്ളി കേടുപാടുകളൊന്നുമില്ലാതെ അതിജീവിച്ചു. വാദിയോട് ചേർന്ന് നിലകൊള്ളുന്ന ചെറിയ നമസ്കാര പള്ളിയുടെ മിനാരത്തിന് തൊട്ടുതാഴെ വരെ ജലനിരപ്പുയർന്നിരുന്നു. വാദിയിലെ മലവെള്ളപ്പാച്ചിൽ ശക്തമായപ്പോഴും മസ്ജിദിന് ഒന്നും സംഭവിച്ചില്ലായെന്നത് പ്രദേശവാസികളിൽ ആശ്വാസവും അത്ഭുതവുമാണുളവാക്കിയത്. കനത്ത മലവെള്ളപ്പാച്ചിൽ കേടുപാടുകൾ ഒന്നും കൂടാതെ അതിജീവിച്ചുവെന്ന കാരണത്താലാണ് മസ്ജിദ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒഴുക്കിൽ അടിഞ്ഞ ചെളിയും മറ്റും മാലിന്യങ്ങളും മസ്ജിദിനുള്ളിൽ കെട്ടിനിന്നിരുന്നു.

എന്നാൽ, കൂട്ടായ പരിശ്രമത്തിലൂടെ മസ്ജിദിനെ പഴയരൂപത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ. മലവെള്ളപ്പാച്ചിൽ നിലച്ചതോടെ വാദി അൽ ജുഹാവറിലിപ്പോൾ തെളിനീരൊഴുകുന്നു. സായാഹ്നം ചിലവിടാനും വാദിയിൽ ചാടിമറിയാനും നിരവധി പേർ എത്തുന്നുമുണ്ട്.

Tags:    
News Summary - Mosque in Suwayq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.