Posted On
date_range Updated On
date_range റുസ്താഖിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
മസ്‌കത്ത്: റുസ്താക്ക് സൗഹൃദ വേദിയും ലുലു ഹൈപ്പർ മാർക്കറ്റ് റുസ്താഖും സംയുക്തമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നിരവധിപേർ പങ്കാളികളായി. നിതിൻ ജോർജ് സ്വാഗതം പറഞ്ഞു. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. ഒമാൻ ഫുട്ബോൾ അസോസിയേഷൻ ഗ്രേഡ് വൺ റഫറി അസ്കർ സാഹിർ അൽ ഹിലാലി ഉദ്ഘാടനം ചെയ്തു.
പ്രഫുല്ല കുമാർ, അനിക്കുട്ടൻ, എബിൻ എന്നിവർ സംസാരിച്ചു മുർസലീം ഒന്നാം സമ്മാനവും സലീം രണ്ടാം സമ്മാനവും അഫ്സൽ ജിൻ്റോ മൂന്നാം മൂന്നാം സമ്മാനവും നേടി. തീർത്ഥ സന്തോഷ് പ്രോത്സാഹന സമ്മാനം നേടി. പരിപാടിക്ക് നികേഷ്, ശരീഫ്, നിതിൻ ജോണി, പ്രവീൺ, പ്രശാന്ത്, ഷമൽ, ശിഹാബുദ്ദീൻ, ശ്രീകുമാർ, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.