മസ്കത്ത്: ഒമാനു പുറമെ, ജോർഡൻ, ഇത്യോപ്യ എന്നീ രാജ്യങ്ങൾകൂടി ഉൾക്കൊള്ളുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുട ത്രിരാഷ്ട്ര സന്ദർശനം. മുന്നൂ രാജ്യങ്ങളുമായും ഇന്ത്യക്കുള്ള ജിയോപൊളിറ്റിക്കൽ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് മോദിയുടെ സന്ദർശനം.
2018ൽ ഫലസ്തീൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി റാമല്ലയിലെത്തിയത് ജോർഡൻ സർക്കാറിന്റെ ഹെലികോപ്റ്ററിലായിരുന്നു. ഇസ്രായേൽ വ്യോമസേനയുടെ സംരക്ഷണവും ഈ യാത്രക്കൊരുക്കിയിരുന്നു. ഇത്യോപ്യയിലേക്കുള്ള മോദിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ആഫ്രിക്കൻ യൂനിയന്റെ ആസ്ഥാനമായ ഇത്യോപ്യയോടുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പഞ്ചസാര മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും നൽകിയ വികസന വായ്പകൾ ഇരു രാജ്യങ്ങളും തമ്മിലെ ദീർഘകാല സാമ്പത്തിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു.
ഒമാനിൽ, 2018ലെ മോദിയുടെ സന്ദർശനം പ്രതിരോധ, വ്യാപാര, സുരക്ഷ മേഖലകളിലെ സഹകരണം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ദുകം തുറമുഖത്തിലെ തന്ത്രപ്രധാന മേഖലയിൽ ഇന്ത്യക്ക് ലഭിച്ച പ്രവേശനം ഇതിന്റെ തുടർച്ചയാണ്. കോവിഡ് കാലത്തെ മെഡിക്കൽ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.