Posted On
date_range Updated On
date_range എം.എം. ലോറൻസ്: തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടം- കൈരളി ഒമാൻ
മസ്കത്ത്: എം.എം ലോറൻസന്റെ നിര്യാണം കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. തൊഴിലാളികൾക്കുവേണ്ടിയുള്ള സമര പോരാട്ടത്തിൽ ഭരണകൂട മർദനത്തിന്റെ ഇരയായിരുന്നു ലോറൻസ്.
താഴെത്തട്ടിലുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുകയും സമരം നയിക്കുകയും ചെയ്തിരുന്ന ലോറൻസ് കേരളത്തിൽ ശക്തമായ ട്രേഡ് യൂനിയൻ പ്രസ്ഥാനം വളർത്തിക്കൊണ്ടുവരുന്നതിൽ നേതൃപരമായ പങ്കാണ് വഹിച്ചത്. എം.എം. ലോറൻസിന്റെ നിര്യാണത്തിൽ കൈരളി ഒമാൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.