മസ്കത്ത്: ഗതാഗതമന്ത്രി അഹ്മദ് അൽ ഫുതൈസി മുവാസലാത്ത് ബസിലും മർഹബ ടാക്സിയിലും യാത്ര ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാവിലെയായിരുന്നു മന്ത്രിയുടെ ബസ്, കാർ യാത്രകൾ. സാധാരണക്കാരനെപോലെ വേഷം ധരിച്ചെത്തിയ മന്ത്രിക്ക് ഒപ്പം ഉദ്യോഗസ്ഥ വൃന്ദങ്ങൾ ഉണ്ടായിരുന്നില്ല. ഉച്ചയോടെ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തപ്പോഴാണ് മന്ത്രിയുടെ ബസ് യാത്രയെ കുറിച്ച് മാധ്യമങ്ങളും മറ്റും അറിഞ്ഞത്. യാത്രക്ക് ഏറ്റവും സൗകര്യപ്രദമാണ് മുവാസലാത്ത് എന്ന ട്വീറ്റിന് ഒപ്പമാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. മർഹബ ടാക്സിയിലെ യാത്ര അടുത്ത ട്വിറ്റായാണ് മന്ത്രി പോസ്റ്റ് ചെയ്തത്.
സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ മുഖേന മർഹബ ടാക്സി ഒാർഡർ ചെയ്തതായും ഡ്രൈവറെയും യാത്ര ചെയ്യുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ആപ്ലിക്കേഷൻ മുഖേന അറിയാൻ കഴിയുന്നത് യാത്രക്കാർക്ക് സൗകര്യപ്രദമാകുമെന്നും മന്ത്രി കുറിച്ചു. മന്ത്രിയുടെ ട്വീറ്റുകൾ മുവാസലാത്ത് സി.ഇ.ഒ അടക്കം നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.