മസ്കത്ത്: മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന്റെ ഒമാനിലെ രണ്ടാംഘട്ട പുരസ്കാര വിതരണം ശനിയാഴ്ച മസ്കത്തിൽ നടക്കും. മസ്കത്ത് മിഡിൽ ഈസ്റ്റ് കോളജിൽ നടക്കുന്ന ചടങ്ങിൽ 300ൽ പരം വിദ്യാർഥികളെ ആദരിക്കും. വൈകീട്ട് മൂന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് പരിപാടി ഉദ്ഘാടനം ചെയ്യും. മിഡിൽ ഈസ്റ്റ് കോളജ് ഡീൻ ഡോ. സാലഹ് അൽ ഷൈബി, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി ഷക്കീൽ കോമത്ത് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടർമാരായ ഡോ. ജി.ആർ. കിരൺ, ഷമീർ പി.ടി.കെ, നിധീഷ് കുമാർ, സിറാജുദ്ദീൻ ഞേലത്ത് തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി സ്ട്രസ് ടു സക്സസ് എന്ന വിഷയത്തിൽ ഇമോഷനൽ ലീഡർഷിപ് കോച്ച് റിയാസ് ഹക്കീം നയിക്കുന്ന മോട്ടിവേഷൻ ക്ലാസ് നടക്കും. പത്ത്, പ്ലസ്ടു ക്ലാസുകളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികളെയാണ് ആദരിക്കുന്നത്.മബ്റൂക്ക് പുരസ്കാരവിതരണത്തിന്റെ ഒമാനിലെ ഒന്നാംഘട്ടം കഴിഞ്ഞ ശനിയാഴ്ച സലാലയിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.