Posted On
date_range Updated On
date_range മണ്ണാർക്കാട് സ്വദേശി ത്വാഇഫിൽ മരിച്ചു
ത്വാഇഫ്: മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മ ണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി മോതിരപ്പീടിക മുഹമ്മദലിയാണ് മരിച്ചത്. ത്വാഇഫ് അൽ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു.
തുടർന്ന് അബോധാവസ്ഥയിലായി ഒരാഴ്ചയായി ത്വാഇഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടയിലാണ് മരണം. 25 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. നാലു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.ഭാര്യ: അലീമ. മക്കൾ: മാജിദ ഫർസാന, മജീഷ മോൾ, ബിലാൽ. മരുമകൻ: സനീജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.