????????? ?????? ?????? ???????? ???????? ????????

മലയാളി താരങ്ങളുടെ മികവില്‍  അസ്സറൈനും എന്‍ഹാന്‍സിനും വിജയം

മസ്കത്ത്: പ്രീമിയര്‍ ട്വന്‍റി20യില്‍ വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ അസ്സറൈനും എന്‍ഹാന്‍സിനും വിജയം. മലയാളി താരങ്ങള്‍ തിളങ്ങിയ മത്സരങ്ങളില്‍ അസ്സറൈന്‍ എട്ട് വിക്കറ്റിന് സിന്‍ഹയെയും എന്‍ഹാന്‍സ് ഏഴു വിക്കറ്റിന് ശക്തരായ മസ്കത്ത് സി.ടിയെയും തോല്‍പിച്ചു.അസ്സറൈന് വേണ്ടി ഒമാന്‍ ദേശീയ ടീമിലെ ഏക മലയാളി അരുണ്‍ പൗലോസ് 41 ബോളില്‍ 56 റണ്‍സ് എടുത്ത് ടോപ് സ്കോറര്‍ ആയപ്പോള്‍ ഒമാന്‍ എ ടീം ഓള്‍റൗണ്ടര്‍ സിന്‍ഡോ മൈക്കല്‍ നാലു ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.  
എന്‍ഹാന്‍സിന് വേണ്ടി വിഷ്ണു മോഹന്‍ദാസ് 35 ബാളില്‍  37 റണ്‍സ് എടുത്തു. അശോക് രവി മേനോന്‍ 13 റണ്‍സും ഒരു വിക്കറ്റും നേടി. സിന്‍ഡോ മൈക്കലും വിഷ്ണു മോഹന്‍ദാസും അശോക് രവി മേനോനും തൃശൂര്‍ ജില്ലക്കാരും നാട്ടില്‍ സ്കൂള്‍-കോളജ്-ജില്ലാ മത്സരങ്ങളില്‍ ഒന്നിച്ചു കളിച്ചവരുമാണ്.
 
Tags:    
News Summary - Malayali actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.