മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് ഒമാൻ സന്ദർശിക്കുന്ന ഫലസ്തീൻ പ്രസിഡൻറും പി.എൽ.ഒ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ മഹ്മൂദ് അബ്ബാസുമായി ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ ചർച്ച നടത്തി. ഉഭയകക്ഷി ബന്ധത്തിനൊപ്പം വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം വർധിപ്പിക്കുന്നതിെൻറ സാധ്യതകളും ചർച്ച ചെയ്തു. ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി ജനറൽ. സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി, ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി എന്നിവരും കൂടികാഴ്ചയിൽ സംബന്ധിച്ചു. ഫത്താഹ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജിബ്രിൽ അൽ റജബ്, സിവിൽ അഫയേഴ്സ് മന്ത്രി ഹുസൈൻ അൽ ശൈഖ്, ജനറൽ ഇൻറലിജൻസ് വിഭാഗം മേധാവി മേജർ.ജനറൽ മാജിദ് ഫറാജ്, ഫലസ്തീൻ അംബാസഡർ ഡോ. തയ്സീർ അലി ഫർഹത്ത് എന്നിവരാണ് ഫലസ്തീൻ പ്രസിഡൻറിെൻറ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.