ടി.എ.എസ് ബിസിനസ് അവാർഡ് 2025ലെ ‘റീട്ടെയിലർ ഓഫ് ദ ഇയർ’ പുരസ്കാരം ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ്
സ്വീകരിക്കുന്നു
മസ്കത്ത്: റീട്ടെയിൽ മേഖലയിലെ മികച്ച സ്ഥാപനമായി ‘ദി അറേബ്യൻ സ്റ്റോറീസ്’ നൽകുന്ന ടി.എ.എസ് ബിസിനസ് അവാർഡ് 2025ലെ ‘റീട്ടെയിലർ ഓഫ് ദ ഇയർ’ പുരസ്കാരം ലുലു ഹൈപ്പർ മാർക്കറ്റ് നേടി.
മസ്കത്തിലെ ഇന്റർസിറ്റി ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പു മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് പുരസ്കാരം സമ്മാനിച്ചു. സർക്കാർ, ബിസിനസ്, വിദ്യാഭ്യാസം, ബാങ്കിങ്, സാങ്കേതിക വിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇത്തരമൊരു പുരസ്കാരത്തിന് അർഹരാവുന്നത് ലുലു ഹൈപ്പർ മാർക്കറ്റിന് അഭിമാനമാണെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ ഡയറക്ടർ ശബീർ കെ.എ പറഞ്ഞു. ലോകം റീട്ടെയിൽ ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും അവതരിപ്പിക്കുന്നതിൽ ലുലു എപ്പോഴും മുന്നിലാണ്. ഈ പുരസ്കാരം ഞങ്ങളുടെ മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും ഉയർന്ന നിലവാരത്തിലുള്ള സേവനവും വിശ്വാസ്യതയും നിലനിർത്തി സമ്പൂർണമായ ഷോപ്പിങ് അനുഭവം നൽകാനും പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.