മസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഉപഭോക്തൃ അഭിനന്ദന മാസം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലുലു എക്സ്ചേഞ്ചിന്റെ ശാഖകളിൽ ഉപഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തി.
കമ്പനിയുടെ വാർഷിക സംരംഭമായ 'സെപ്റ്റംബർ ഫോർ കസ്റ്റമറി'ന്റെ ഭാഗമായി നടത്തിയ ഒരുമാസം നീളുന്ന പരിപാടിയിൽ വിശ്വസ്തരായ ഉപഭോക്താക്കളുമായി ഇടപഴകുകയും നിലവിലുള്ള സേവനങ്ങളും ഓഫറുകളും മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ഉൾക്കാഴ്ചകൾ ശേഖരിക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഉപഹാരങ്ങളും കൈമാറി.
'ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളുമായും പ്രത്യേകമായി ബന്ധപ്പെടുന്നതിനും അവരുമായി അടുത്തിടപഴകുന്നതിനും ഉപഭോക്തൃ അഭിനന്ദനമാസ ആഘോഷത്തിലൂടെ സാധിച്ചെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു.
ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ആവശ്യങ്ങൾ മനസ്സിലാക്കാനും അതിലൂടെ അവരുടെ പ്രതീക്ഷകൾ നിറവേറ്റാനുമാണ് ഇത്തരം പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കറ്റ് നേടിയ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമാണ് ലുലു എക്സ്ചേഞ്ച്. ഒമാൻ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, സീഷെൽസ്, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലായി 250ൽ അധികം ശാഖകൾ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ 37 ശാഖകളിലൂടെ പണമയക്കൽ, വിദേശ കറൻസി വിനിമയം, മറ്റ് അനുബന്ധ സേവനങ്ങളും ലുലു എക്സ്ചേഞ്ച് നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.