മത്രയിലെ സബാലത്ത് ഹാളിൽ നടന്ന ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിങ് ഇഫ്താർ സംഗമം
മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരളാവിങ്ങിന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മത്രയിലെ സബാലത്ത് ഹാളിൽ നടന്നു. പ്രമുഖ വ്യവസായിയും പൗരപ്രമുഖനുമായ പി. മുഹമ്മദ് അലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, വൈസ് ചെയർമാൻ സുഹൈൽ ഖാൻ, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ടി.വി.എസ് പ്രസാദ്, പ്രവീൺ പിന്റോ, മലയാളം വിങ് കൺവീനർ താജുദ്ദീൻ, എൻ.എഫ്.സി പ്രസിഡന്റ് സുകുമാരൻ നായർ, മലയാളം മിഷൻ ഒമാൻ പ്രസിഡൻറ് കെ. സുനിൽകുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഒമാനിലെ മുതിർന്ന സാമൂഹി പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ, പി. സുധി ഇന്ത്യൻ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങി ആയിരത്തിലേറെ പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
കേരളാവിങ് രൂപീകരണ കാലം തൊട്ട് എല്ലാ വർഷവും ‘മതേതര ഇഫ്താർ’ എന്ന ആശയത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു വരുന്നതായി കൺവീനർ അജയൻ പൊയ്യാറ പറഞ്ഞു. തുടർന്നും വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ ഒന്നിച്ചണിനിരത്തുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് മാനേജ്‌മെൻറ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.