മസ്‌കത്ത്: സുഹൃദ് രാജ്യമായ അസബൈജാന്റെ പ്രദേശങ്ങളിൽ നടന്നതായി റിപ്പോർട്ട് ചെയ്ത ഡ്രോൺ ആക്രമണങ്ങളിൽ ഒമാൻ ആശങ്ക പ്രകടിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ഉണ്ടായ മരണങ്ങളും വസ്തുനാശനഷ്ടങ്ങളും സംബന്ധിച്ചും ഒമാൻ ആശങ്ക രേഖപ്പെടുത്തി. രാജ്യങ്ങളുടെ സ്വാധീനവും ഭൗമപരിധികളുടെ അഖണ്ഡതയും ലംഘിക്കുന്നതും സാധാരണ പൗരന്മാരുടെയും സിവിൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതുമായ ഏതൊരു നടപടിയും ഒമാൻ ശക്തമായി അപലപിക്കുന്നതായും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.