റോയൽ ആശുപത്രിക്ക് വീണ്ടും പ്ലാറ്റിനം അംഗീകാരം

മസ്‌കത്ത്: അക്രഡിറ്റേഷൻ കാനഡ ഇന്റർനാഷനൽ നൽകുന്ന പ്ലാറ്റിനം നിലവാരത്തിലുള്ള അംഗീകാരം തുടർച്ചയായ രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന് ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശുപത്രിയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ നേട്ടം. 2016ലും 2019ലും ഗോൾഡ് നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നു.

പിന്നീട് 2023ൽ ആദ്യമായി പ്ലാറ്റിനം അംഗീകാരം നേടി. ഇപ്പോൾ തുടർച്ചയായ രണ്ടാം തവണയും പ്ലാറ്റിനം അംഗീകാരം തേടിയെത്തി. ക്ലിനിക്കൽ ഗവർണൻസ്, അപകടനിർമ്മാർജനം, രോഗി സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ സമഗ്ര വിലയിരുത്തലിന് ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്.

Tags:    
News Summary - Royal Hospital receives platinum recognition again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT