ഒമാൻ തൃശൂർ ഓർഗനൈസേഷൻ വാദി കബീർ ഇബ്‌നു ഖൽദൂൻ സ്കൂളിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ 

ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഇഫ്‌താർ സൗഹൃദ സംഗമം

മസ്കത്ത്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. വാദി കബീർ ഇബ്‌നു ഖൽദൂൻ സ്കൂളിൽ നടന്ന ഇഫ്താർ സൗഹൃദ സംഗമം പ്രസിഡന്റ് നസീർ തിരുവത്ര ഉദ്ഘാടനം ചെയ്തു. സംഘടനാ സ്ഥാപകൻ സിദ്ദീഖ് കുഴിങ്ങര, മുൻ പ്രസിഡന്റ് നജീബ് കെ. മൊയ്തീൻ, പ്രോഗ്രാം കൺവീനർ സഫീർ ചാവക്കാട്, ജോയിന്റ് സെക്രട്ടറി ഹസ്സൻ കേച്ചേരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗംഗേഷ് വടക്കേതിൽ, അതിഥിയായെത്തിയ ഫസൽ കതിരൂർ എന്നിവർ ആശംസ നേർന്നു.

എക്സിക്യൂട്ടീവ് അംഗങ്ങളായ വിൽസൺ, മഹേഷ്, യൂസഫ് ചേറ്റുവ, ജോസ് പുലിക്കോട്ടിൽ, ഫിറോസ് ചാവക്കാട്, അബ്ദുൽ ഖാദർ, റാഫി ചക്കര, കബീർദാസ്, അഫ്സൽ, വനിതാ വിംഗ് നേതാക്കളായ ഡോ. ജുബീന, നസീന നസീർ, സെൽവി വിൽസൺ, സുമയ്യ ബാവ, മൈമൂന അബ്ദുൽ ഖാദർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി അഷ്‌റഫ്‌ വാടാനപ്പള്ളി സ്വാഗതവും കോ കൺവീനർ സുബൈർ ഇദ്രിസ് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Oman Thrissur Organization Iftar Friendly Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT