അൽഖുവൈർ ഏരിയയിൽ നടന്ന മജ്‍ലിസുന്നൂർ സദസ്സ്
മസ്കത്ത്: എസ്.കെ.എസ്.എസ്.എഫ് അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്‍ലിസുന്നൂർ സദസ്സും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. അൽഖുവൈർ വീനസ് ഹോട്ടലിൽ നടന്ന ചടങ്ങ് പാണക്കാട് മുഖ്താർ അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഉമർ വാഫി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശാക്കിർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മസ്കറ്റ് സുന്നി സെന്റർ പ്രിൻസിപ്പൽ മുഹമ്മദലി ഫൈസി നടമ്മൽ പൊയിൽ, കെ.എം.സി.സി സെന്റർ കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി എന്നിവർ ആശംസ നേർന്നു. ശരീഫ് അൽഹൈൽ, അബ്ദുൽ വാഹിദ് മാള, മുബാറക് വാഫി, ഷാജിദീൻ ഹാജി, അബ്ബാസ് ഫൈസി, സലീം കോർണീഷ്, ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ മത്ര, കെ.എൻ.എസ് മൗലവി, അബ്ദുല്ല യമാനി, സക്കരിയ ഹാജി, അബ്ദുൽ കരീം പേരാമ്പ്ര, സമദ് മച്ചിയത്തു, മൊയിൻ ഫൈസി, സവാദ് വാഫി , ഇബ്രാഹീം മുസ്‌ലിയാർ, സുബൈർ ഫൈസി അസൈബ, റിയാസ്, ഹാഷിം പാറാട്, മൊയ്തുട്ടി, നിഷാദ് , ഹാഷിം വയനാട് തുടങ്ങിയവർ സന്നിഹിതരായി .
അൽഖുവൈർ ഏരിയ ജനറൽ സെക്രട്ടറി ഷഹീർ ബക്കളം സ്വാഗതവും ട്രഷറർ കബീർ കാലൊടി നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നിന് വിഖായ ടീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.