മസ്കത്ത്: ലോക ഫുട്ബാളിലെ ജേതാക്കളായ അർജന്റീനയുടെ ചാമ്പ്യൻസ് സ്പിരിറ്റിൽ ലുലു എക്സ്ചേഞ്ച് ആഘോഷം. അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ റീജ്യനൽ ഫിൻ ടെക് പാർട്ണറായ ലുലു എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒമാൻ അവന്യൂസ് മാളിലാണ് ‘സെലിബ്രേറ്റ് ചാമ്പ്യൻസ്, ബിൽഡ് ദ ലെഗസി’ എന്ന തലക്കെട്ടിൽ ഫുട്ബാൾ പ്രമേയമാക്കി ഫാൻസിനൊപ്പം ആഘോഷം സംഘടിപ്പിച്ചത്. മുഴുനീള ആഘോഷ ദിവസത്തിൽ കുടുംബങ്ങളും ഫുട്ബാൾ ആരാധകരുമടക്കം ആയിരക്കണക്കിന് പേർ പങ്കാളികളായി.
ലുലു എക്്സ്ചേഞ്ചിന്റെയും എ.എഫ്.എയുടെയും പങ്കാളിത്തത്തെ അയാളപ്പെടുത്തുന്ന 6x2 മീറ്റർ വലുപ്പമുള്ള മെഗാ പസ്ൽ മൊസൈക്ക് ഒരുക്കാൻ 500 പേർ ആവേശത്തിൽ അണി ചേർന്നു. പേഴ്സണലൈസ് ചെയ്ത പസ്ൽ ടൈൽ ഉപയോഗിച്ചായിരുന്നു ഭീമൻ പസ്ൽ മൊസൈക്ക് രൂപപ്പെടുത്തിയത്. ഫുട്ബാളും ലുലു എക്സ്ചേഞ്ചും പങ്കുവെച്ച ഐക്യത്തിന്റെയും ടീം വർക്കിന്റെയും ചാമ്പ്യൻസ് സ്പിരിറ്റിന്റെയും പ്രതീകമായി ഇതുമാറി.
ആദ്യ പസ്ൽ ചേർത്തുവെച്ച് ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ മുഹമ്മദ് ഹാമിദലി അൽ ഗസാലി പരിപാടി ഉദ്ഘാടനം ചെയ്തു. ഷൂട്ട് ദ ഗോൾ ചലഞ്ച്, ഫ്രീ സ്റ്റൈൽ ഫുട്ബാൾ പെർഫോമൻസ്, പബ്ലിക് ഫ്രീ സ്റ്റൈൽ സെഷൻസ്, ഫുട്ബാൾ ട്രിവിയ റൗണ്ട് എന്നിവക്കു പുറമെ, അർജന്റീന സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, യൂലിയൻ ൽവാരസ്, ലൗതറോ മാർട്ടിനസ് എന്നിവർ ഒപ്പിട്ട ജഴ്സിക്കൊപ്പമുള്ള സെൽഫി സോൺ തുടങ്ങിയവയും ആരാധകർക്കായി സംഘടിപ്പിച്ചു.
ലുലു എക്സ്ചേഞ്ചും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള സഹകരണം മികവ്, അച്ചടക്കം, വിജയി മനോഭാവം എന്നീ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്ന് മുഹമ്മദ് ഹാമിദലി അൽ ഗസാലി പറഞ്ഞു. മൊസൈക്കിന്റെ ഓരോ ഭാഗവും സ്ഥാപിച്ച ഓരോ വ്യക്തിയും ഒരു പാരമ്പര്യത്തിന്റെ ഭാഗമാവുകയായിരുന്നുവെന്നും ഈ നിമിഷം ഒമാനുമായി പങ്കിടുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എഫ്.എയുടെ റീജിയണൽ ഫിൻടെക് പങ്കാളിയെന്ന നിലയിൽ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന അനുഭവങ്ങൾ സൃഷ്ടിക്കാൻ ലുലു എക്സ്ചേഞ്ച് പ്രതിജഞാബദ്ധമാണെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. ലുലു എക്സ്ചേഞ്ചിന്റെ ഹൃദയത്തിലാണ് ആളുകൾക്കുള്ള സ്ഥാനമെന്നും ഇന്നത്തെ ജനപങ്കാളിത്തം സമൂഹവുമായി കമ്പനിക്കുള്ള ബന്ധത്തിന്റെ ശക്തി വീണ്ടും ഉറപ്പിച്ചതായും ലുലു എക്സ്ചേഞ്ച് ഒമാൻ എച്ച്.ആർ വിഭാഗം മേധാവി മുഹമ്മദ് അൽ കിയുമി പറഞ്ഞു.
പ്രോസോൺ സ്പോർട്സ് അക്കാദമിയിലെ അണ്ടർ-13 എലീറ്റ് ടീമിന്റെ ഔദ്യോഗിക കിറ്റ് പങ്കാളിയാകുന്ന പ്രഖ്യാപനവും ലുലു എക്സ്ചേഞ്ച് നടത്തി. ടീം ജേഴ്‌സികൾ അക്കാദമി പ്രതിനിധികൾക്ക് ഔദ്യോഗികമായി കൈമാറി. പസ്ൽ മൊസൈക്കിന്റെ ഔദ്യോഗിക അനാവരണത്തോടെയാണ് പരിപാടി സമാപിച്ചത്. പസ്ൽ മൊസൈക്ക് നിർമാണത്തിൽ പങ്കെടുത്ത ഒരാൾക്ക് അർജന്റീന താരങ്ങളുടെ ഔദ്യോഗിക ഒപ്പിട്ട ജഴ്‌സി ചടങ്ങിൽ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.