മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഡിസ്കവർ അമേരിക്ക 2017’ പ്രദർശനം തുടങ്ങി. ഒമാനിലെ അമേരിക്കൻ അംബാസഡർ മാർക്ക് ജെ. സീവേർസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലാണ് വിപണന േമള. അമേരിക്കയിൽനിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ, ആരോഗ്യ, സൗന്ദര്യ ഉൽപന്നങ്ങൾ തുടങ്ങിയവ പ്രത്യേക ഓഫറുകളിൽ ലഭ്യമാകും. പ്രത്യേക ഇൻസ്റ്റോർ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
മസ്കത്തിലെ അമേരിക്കൻ എംബസിയും യുഎസ് ഫോറിൻ കമേഴ്സ്യൽ സർവിസുമായി സഹകരിച്ച് ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് ലുലുവിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് നിലവാരമുള്ള അമേരിക്കൻ ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് മേള നൽകുന്നതെന്ന് ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ എ.വി അനന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.