ലുലു ഡ്രീംഡ്രൈവ് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു
മസ്കത്ത്: ലുലു ഒമാനിെൻറ വാർഷിക ഡ്രീം ഡ്രൈവ് മെഗാ പ്രമോഷനിൽ വിജയിച്ച എട്ടുപേർക്ക് സമ്മാനം നൽകി. മാർച്ച് 21മുതൽ ആരംഭിച്ച പദ്ധതി േമയ് 19നാണ് സമാപിച്ചത്. വിജയിച്ച എട്ടുപേർക്ക് നിസാൻ െപട്രോൾ കാറുകൾ വിതരണം ചെയ്തു.
മുഹമ്മദ് ശരീഫ്, മുസ്ന അല ബലൂഷി, ജസീം ഗായിദി, മനൂർ അൽ റിയാമി, അബ്ദുൽ ഹക്കീം ജുമാ അബ്ദുല്ല അൽ ജുനബി, മുഹമ്മദ് ഹമ്മദ്, ഖാലിദ് അൽ ഹത്മി, അരുൺ സിൻഹ എന്നിവരാണ് വിജയിച്ചത്. ഇവർക്ക് പുറമെ നിരവധിപേർക്ക് ഐകോണിെൻറ ഉൽപന്നങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പ് മുൻ വർഷങ്ങളിലെപോലെ പൂർണമായും ഡിജിറ്റലായിരുന്നു.
വളരെ സന്തോഷത്തോടെയാണ് ഈ വർഷത്തെ ഡ്രീംഡ്രൈവ് മത്സരം സമാപിക്കുന്നതെന്നും വിജയികൾക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ, ഇന്ത്യ, ശ്രീലങ്ക റീജനൽ ഡയറക്ടർ എ.വി. ആനന്ദ് പറഞ്ഞു. ഉപഭോക്താക്കളുടെ ഉത്സവ കാലത്തെ കൂടുതൽ ശോഭയുള്ളതാക്കാനും ഞങ്ങളോടൊപ്പം ഷോപ്പിങ് ചെയ്യാൻ കാരണമാകാനും വേണ്ടിയാണ് ഡ്രീം ഡ്രൈവ് മെഗാ പ്രമോഷൻ സംഘടിപ്പിച്ചതെന്ന് ലുലു ഒമാൻ ഡയറക്ടർ കെ.എ. ശബീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.