Posted On
date_range Updated On
date_range ‘പ്രണയ’ക്കെണി; രണ്ട് ലക്ഷം റിയാൽ തട്ടി
മസ്കത്ത്: സമൂഹമാധ്യമം വഴി പ്രണയക്കെണിയൊരുക്കി രണ്ട് ലക്ഷം റിയാലിലേറെ തട്ടിയ സംഭവത്തിൽ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് രാജ്യക്കാരായ ആറുപേരാണ് പിടിയിലായത്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് ഇവരെ പിടികൂടിയത്. സ്ത്രീയെന്ന വ്യാജേന പ്രതികള്‍ ഇരയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തന്റെ കുടുംബം പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഇരയോട് രണ്ട് ലക്ഷം റിയാലില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ബ്ലാക്ക്മെയില്‍ ചെയ്തു. വിവരം ലഭിച്ച പൊലീസ് അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.