അമ്പതു വർഷത്തോളമായി ഒമാനിൽ പ്രവാസിയായ കൊല്ലം സ്വദേശി നിര്യാതനായി

മസ്കത്ത്: അമ്പതു വർഷത്തോളമായി ഒമാനിൽ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം കുണ്ടറ കോട്ടപ്പുറം ചരുവിള പുത്തൻവീട്ടിൽ എം.ഡി. ജോൺ (73) ആണ് മരിച്ചത്. മൊബേല, മുസന്ന, ബർക, റുസ്താഖ് മേഖലകളിൽ ഗൾഫ് മാധ്യമം വിതരണക്കാരനായിരുന്നു. വർഷങ്ങളായി മുസന്നയിലാണ് കുടുംബ സമേതം താമസം. ചികിത്സാവശ്യാർഥം മെയ് 23ന് നാട്ടിലേക്ക് പോയതായിരുന്നു.

ഭാര്യ: രാജമ്മ ജോൺ. മക്കൾ: അസ്സ ജോൺ (ഇംഗ്ലീഷ് അധ്യാപിക, മുസന്ന), ജാക്‍ലിൻ ജോൺ. സംസ്കാരം ജൂലൈ 24ന് രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.

Tags:    
News Summary - Kollam Native with 50-Year Expatriate Life in Oman Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.