മസ്കത്ത്: പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ താജ് അൽ ഫലജിന് കീഴിലുള്ള ലിവ മാളിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ പത്തരക്ക് നടക്കുന്ന ചടങ്ങിൽ ലിവ വാലി ശൈഖ് ഹമദ് ബിൻ ഖലീഫ അൽ അബ്രി ഉദ്ഘാടനം നിർവഹിക്കും. സ്വദേശി സമൂഹത്തിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. താജ് അൽ ഫലജ് ഗ്രൂപ്പിന് കീഴിലുള്ള 15ാമത് സംരംഭമാണ് ലിവ മാൾ. ലിവ ഷെൽ പെട്രോൾ പമ്പിന് സമീപം രണ്ട് നിലകളിലായി നിർമിച്ചിരിക്കുന്ന മാളിന് മൊത്തം 60,000 സ്ക്വയർ മീറ്ററാണ് വിസ്തൃതി. എല്ലാവിധ ഭക്ഷ്യോൽപന്നങ്ങളും രണ്ട് റിയാലിൽ താഴെ വിലവരുന്ന ഗുണമേന്മയുള്ള വസ്ത്രങ്ങളും ഗിഫ്റ്റുകളും പാദരക്ഷകളുമടക്കം ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങളും ഉണ്ടാകും. താജ് അൽ ഫലജ് ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ വിലക്കുറവ് ഇവിടെയും ലഭ്യമാകുമെന്ന് മാനേജ്മെൻറ് പ്രതിനിധികളായ എം.ഡി. അബ്ദുൽ ശുക്കൂർ, മഷൂദ് ശുക്കൂർ, നൗഫൽ ശുക്കൂർ, നസീം ശുക്കൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.