സുപ്രീം കമ്മിറ്റി തീരുമാനം: പ്രവർത്തനാനുമതിയുള്ള സ്​ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു

മസ്​കത്ത്​: പ്രവർത്തനാനുമതിയുള്ള സ്​ഥാപനങ്ങളുടെ പുതുക്കിയ പട്ടിക റീജ്യനൽ മുനിസിപ്പാലിറ്റീസ്​ ആൻറ്​ വാട്ടർ റിസോഴ്​സസ്​ മന്ത്രാലയം പ്രസിദ്ധീകരിച്ചു. കൂടുതൽ സ്​ഥാപനങ്ങൾ തുറക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ഏറ്റവും പുതിയ നിർദേശം അനുസരിച്ചാണ് പട്ടിക പുതുക്കിയത്​​. നിലവിൽ അനുമതി നിലനിൽക്കുന്നത്​ അടക്കം 63 ഇനങ്ങളിലെ സ്​ഥാപനങ്ങളാണ്​ പട്ടികയിൽ ഉള്ളത്​​. കോവിഡി​​െൻറ പശ്​ചാത്തലത്തിൽ സുപ്രീം കമ്മിറ്റി നിർദേശിച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച്​ വേണം ഇൗ സ്​ഥാപനങ്ങൾ പ്രവർത്തിക്കാൻ. സ്​ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ മന്ത്രാലയത്തി​​െൻറ നിരീക്ഷണവും ഉണ്ടാകും. പ്രവർത്തനാനുമതിയുള്ള സ്​ഥാപനങ്ങളുടെ പട്ടിക ചുവടെ;
1. ഭക്ഷ്യോത്​പന്നങ്ങളുടെ വിൽപന 2. ഭക്ഷണ സ്​റ്റോറുകൾ 3. റസ്​റ്റോറൻറ്​, കഫേ,മൊബൈൽ കഫേ (ഒാർഡർ, ഡെലിവറി മാത്രം)   4. മെഡിക്കൽ ആൻറ്​ വെറ്ററിനറി ക്ലിനിക്കുകൾ (ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച്​) 5. ഫാർമസികൾ 6. കണ്ണട കടകൾ 7. ഇന്ധനസ്​റ്റേഷനുകൾ 8. പാചക വാതക സ്​റ്റോറുകളും അവയുടെ ഗതാഗതവും 9. ബേക്കറികളും ബേക്കറി ഉത്​പന്നങ്ങൾ വിൽക്കുന്ന സ്​ഥാപനങ്ങളും (ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച്​) 10. വെള്ള കമ്പനികളും വെള്ളം വിൽപന നടത്തുന്ന സ്​ഥാപനങ്ങളും 11. ഹലുവ ഫാക്​ടറികളും ഹലുവ സ്​റ്റോറുകളും 12. ഭക്ഷണ വ്യവസായങ്ങൾ 13. കാലിതീറ്റ, ധാന്യങ്ങൾ, കാർഷിക സാധനങ്ങൾ, കീടനാശിനികൾ എന്നിവ വിൽപന നടത്തുന്ന സ്​ഥാപനങ്ങൾ 14. ഇറച്ചിയും കോഴിയിറച്ചിയും വിൽപന നടത്തുന്ന കടകൾ 15. മത്സ്യ വിൽപന ശാലകൾ  16. ​െഎസ്​ക്രീം, കോൺ, മധുരം, നട്ട്​്​സ്​ എന്നിവ വിൽപന നടത്തുന്ന കടകൾ 17. പഴം-പച്ചക്കറി വിൽപന സ്​ഥാപനങ്ങൾ 18. ജ്യൂസ്​ കടകൾ 19. മിഷ്​കാക്ക്​ വിൽപന 20. മില്ലുകൾ 21.തേൻ വിൽപന 22. ഇൗത്തപ്പഴ വിൽപന 23. അനിമൽ-പൗൾട്രി ഫാം 24. ഷിപ്പിങ്​ ഒാഫീസുകൾ, കസ്​റ്റംസ്​ ക്ലിയറൻസ്​ ആൻറ്​ ഇൻഷൂറൻസ്​ ഒാഫീസുകൾ 25. സാനിറ്ററി, ഇലക്​ട്രിക്കൽ ഉപകരണങ്ങളുടെ കടകൾ 26. ഭ​േക്ഷ്യതര ഉത്​പന്നങ്ങളുടെ സ്​റ്റോറുകൾ (ശേഖരണം മാത്രം) 27. മത്സ്യബന്ധന ഉപകരണങ്ങളുടെ വിൽപന (ഉപഭോക്​താക്കൾ അകത്ത്​ കയറരുത്​) 28. വാഹന അറ്റകുറ്റപ്പണി- ഫിഷിങ്​ ബോട്ട്​ അറ്റകുറ്റപ്പണി ശാലകൾ (ഉപഭോക്​താക്കൾ അകത്ത്​ കയറരുത്. സ്വീകരിക്കലും ഡെലിവറിയും മാത്രം) 29. വാഹന സ്​പെയർ പാർട്​സ്​ വിൽപന ശാല, ഫിഷിങ്​ ഉപകരണങ്ങളുടെ ഭാഗങ്ങളുടെ വിൽപന ശാല (ഉപഭോക്​താക്കൾ അകത്ത്​ കയറരുത്. സ്വീകരിക്കലും ഡെലിവറിയും മാത്രം) 30. വാഹനങ്ങളുടെ ഇലക്​ട്രികൽ ജോലി, വാഹന ഒായിൽ മാറ്റൽ, വാഹന ബ്രേക്കുകളുടെ അറ്റകുറ്റപ്പണി, ടയർ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന സ്​ഥാപനങ്ങൾ (ഒരേ സമയം പരമാവധി രണ്ട്​ ഉപഭോക്​താക്കൾ മാത്രം) 31. ഇലക്​ട്രികൽ-ടെലിവിഷൻ ബ്രോഡ്​കാസ്​റ്റിങ്​ ഉപകരണങ്ങളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി മാത്രം)  32. കമ്പ്യൂട്ടർ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി മാത്രം) 33. സ്​റ്റേഷനറി സ്​ഥാപനങ്ങൾ 34. പ്രിൻറിങ്​ സ്​ഥാപനങ്ങൾ  (ഒാർഡർ-ഡെലിവറി മാത്രം) 35. ക്വാറി-ക്രഷർ (ഒാർഡർ ഡെലിവറി) 36. സനദ്​ ഒാഫീസുകൾ 37. വാഹനങ്ങളും മെഷീനറികളും വാടകക്ക്​  നൽകുന്ന സ്​ഥാപനങ്ങൾ (ഉപഭോക്​താക്കൾ അകത്ത്​ കയറരുത്​) 38. ധനവനിമയ സ്​ഥാപനങ്ങൾ 39. സ്​റ്റീം-മെഷീൻ ലോണ്ടറികൾ (ഒരേസമയം രണ്ട്​ ഉപഭോക്​താക്കൾ) 40. തേനീച്ച വിതരണ സ്​ഥാപനങ്ങൾ (ഒാർഡർ-ഡെലിവറി) 41. ബിൽഡിങ്​ മെറ്റീരിയൽസ്​-സിമൻറ്​ സ്​റ്റോറുകൾ (ഡെലിവറി മാത്രം) 42. ബ്രിക്​സ്​-സിമൻറ്​ ബ്ലോക്ക്​ ഫാക്​ടറികൾ (ഒാർഡറുകളുടെ ഡെലിവറി) 43. റെഡിമിക്​സ്​ കോൺക്രീറ്റ്​ പ്ലാൻറ്​ (ഒാർഡർ-ഡെലിവറി) 44. സെറാമിക്​, ടൈൽസ്​, മാർബിൾ, ഗ്രാനൈറ്റ്​ ഷോപ്പ്​ (പരമാവധി രണ്ട്​ ഉപഭോക്​താക്കൾ) 44. സെറാമിക്​, ടൈൽസ്​, മാർബിൾ, ഗ്രാനൈറ്റ്​ കട്ടിങ്​ വർക്ക്​ഷോപ്പുകൾ ( ഒാർഡർ-ഡെലിവറി) 46. കാർ വാഷ്​ (പരമാവധി രണ്ട്​ പേർ, കഴുകൽ പുറത്ത്​ മാത്രം) 47. കാർ കെയർ കേന്ദ്രങ്ങൾ (പരമാവധി രണ്ട്​ പേർ) 48. പുതിയ കാറുകളുടെ ഷോറൂം (പരമാവധി രണ്ട്​ പേർ) 49. വാട്ടർ ഫിൽറ്ററുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും (റിസീവിങ്​-ഡെലിവറി മാത്രം) 50. വാട്ടർ പമ്പുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡർ-ഡെലിവറി) 51. ഇറിഗേഷൻ സംവിധാനങ്ങളുടെ വിൽപനയും അറ്റകുറ്റപ്പണിയും (ഒരേ സമയം രണ്ട്​ പേർ) 52. വളർത്തുമൃഗങ്ങളെയും അവക്കുള്ള ഭക്ഷണവും വിൽക്കുന്ന കടകൾ ( പരമാവധി രണ്ട്​ പേർ) 53.നഴ്​സറികളും കാർഷിക ഉപകരണങ്ങളും (പരമാവധി രണ്ട്​ പേർ) 54. കാർപ​െൻററി (ഒാർഡർ-ഡെലിവറി) 55. ബ്ലാക്ക്​സ്​മിത്ത്​ വർക്ക്​ഷോപ്പ്​ (ഒാർഡർ-ഡെലിവറി) 56. ടേർണിങ്​ വർക്ക്​ഷോപ്പ്​ (ഒാർഡർ-ഡെലിവറി) 57.അലൂമിനിയം വർക്ക്​ഷോപ്പ്​ (ഒാർഡർ-ഡെലിവറി) 58. മെറ്റൽ വെൽഡിങ്​ ഷോപ്പ്​ (ഒാർഡർ-ഡെലിവറി)  59. കൺസൾട്ടൻസി-വക്കീൽ- അക്കൗണ്ട്​ ഒാഡിറ്റിങ്​ ഒാഫീസുകൾ (റിമോട്ട്​ സേവനങ്ങൾ മാത്രം) 60.വാച്ചുകളുടെ വിൽപനയും അറ്റകുറ്റപ്പണിയും മാത്രം 61. മൊബൈൽ ഫോൺ വിൽപനയും അറ്റകുറ്റപ്പണിയും (ഒാർഡറും ഡെലിവറിയും) 62. യാച്ച്​ മറീന 63. ഡ്രൈവിങ്​ സ്​കൂളുകൾ.

 

 

Tags:    
News Summary - List of commercial activities allowed to reopen in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.