മസ്കത്ത്: മൂന്നുദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ശേഷം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് മടങ്ങി. റോയല്‍ വിമാനത്താവളത്തില്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍സൈദിന്‍െറ നേതൃത്വത്തില്‍ മന്ത്രിസഭാ കൗണ്‍സില്‍ അംഗങ്ങള്‍ അമീറിന് യാത്രയയപ്പ് നല്‍കി. സന്ദര്‍ശനത്തിന്‍െറ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ സ്ഥിതിഗതികളും അവ പരിഹരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും വിഷയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.