മസ്കത്ത്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കോട്ടയം സ്വദേശി മരിച്ചു. വെള്ളാവൂർ മണിമല കരിമ്പൻമാക്കൽ ബിജോ ജോസഫ് (46) ആണ് മരിച്ചത്. കഴിഞ്ഞ 14നാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിച്ചതായാണ് അറിയുന്നത്.
ബിജോയെ കാൺമാനില്ലാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖൗല ആശുപത്രി മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്. ഗാലയിലെ ഹോട്ടലിൽ മാനേജർ വിസയിൽ ഇൗ വർഷം ആദ്യത്തിലാണ് ബിജോ ഒമാനിലെത്തിയത്. മാർച്ച് 13നാണ് വിസ അടിച്ചത്.
വിനീതയാണ് ഭാര്യ. മൂന്ന് പെൺമക്കളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.