കിഴക്കയിൽ അഹമ്മദ്‌ സാഹിബ് അനുശോചന യോഗം സംഘടിപ്പിച്ചു

മസ്കത്ത്‌: മസ്കത്ത്‌ കെ.എം.സി.സിയുടെ മുൻ ജനറൽ സെക്രട്ടറിയും സ്ഥാപകനേതാക്കളിൽ പ്രമുഖനുമായ കിഴക്കയിൽ അഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ റൂവി കെ.എം.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ ഉദ്ഘാടനം ചെയ്തു. വേൾഡ് കെ.എം.സി.സി പ്രവർത്തക സമിതി അംഗം പി.എ.വി അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. പി.ടി.കെ ഷമീർ, മുജീബ് കടലുണ്ടി , മൊയ്‌തു , അഷ്‌റഫ് കിണവക്കൽ തുടങ്ങിയവർ സംസാരിച്ചു. റൗഫ് മുറിച്ചാണ്ടി സ്വഗതവും സുലൈമാൻ കുട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Ruwi kmcc organized Kizhakayil Ahmed Sahib condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.