ബൗ​ഷ​റി​ൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് വ​ൻ തു​ക ക​വ​ർ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

ബൗ​ഷ​റി​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്നു; ര​ണ്ടുപേ​ർ പി​ടി​യി​ൽ

മ​സ്‌​ക​ത്ത്: ബൗ​ഷ​ർ വി​ലാ​യ​ത്തി​ൽ പ്ര​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് വ​ൻ തു​ക ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് ഏ​ഷ്യ​ൻ പൗ​ര​ന്മാ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​വാ​സി​യു​ടെ വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ പ​ണം അ​പ​ഹ​രി​ച്ച​ത്. മോ​ഷ്ടി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ തു​ക​യും തി​രി​ച്ചു​പി​ടി​ച്ച​താ​യും പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ മു​സ​ന്ന​യി​ൽ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു​പേ​രെ​യും ആ​ർ.​ഒ.​പി പി​ടി​കൂ​ടി. മു​സ​ന്ന​യി​ലെ ഒ​രു ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഏ​ഷ്യ​ൻ പ്ര​വാ​സി​യാ​ണ് ക​ള്ള​നോ​ട്ട് നി​ർ​മി​ച്ച​തി​ന് ആ​ദ്യം പി​ടി​യി​ലാ​യ​ത്. വ്യാ​ജ നോ​ട്ടു​ക​ൾ പ്ര​ദേ​ശ​ത്തെ വി​വി​ധ ക​ട​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്ത മ​റ്റൊ​രാ​ളെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Money stolen from vehicle in Bowsher; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.