മസ്കത്ത്: ജബൽ ശംസ് മലനിരകളിൽ താമസിക്കുന്ന സ്വദേശികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവർക്ക് സുരക്ഷിതവും ആധുനികവുമായ താമസസൗകര്യം ഉറപ്പാക്കുന്നതിനുമായി മൻദഅ് ഗ്രാമത്തിൽ നടപ്പാക്കുന്ന ഭവനപദ്ധതിയിൽ 10 വീടുകൾ കൈമാറി. ആധുനിക സൗകര്യങ്ങളോടു കൂടിയവയാണ് ഓരോ വീടും. ജബൽ ശംസ് മലനിരകളുടെ സ്വാഭാവിക ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്.
ഒമാൻ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിൽ ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. വിദൂര മലയോര മേഖലകളിൽ താമസിക്കുന്ന ജനവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന സർക്കാറിന്റെ സാമൂഹിക വികസന നയത്തിന്റെ ഭാഗമായാണ് പദ്ധതി. കഴിഞ്ഞ ദിവസം മൻദഇൽ നടന്ന ചടങ്ങിൽ ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സെയ്ദ് അൽ ഹജ്രി യൂനിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. വിവിധ വിലായത്തുകളിലായി സാമൂഹിക വികസനത്തിന്റെ അടിസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം പദ്ധതികൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.