റ​മ​ദാ​നി​ൽ ട്ര​ക്കു​ക​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

മ​സ്‌​ക​ത്ത്: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന ഹൈ​വേ​ക​ളി​ലെ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ആ​ർ.​ഒ.​പി അ​റി​യി​പ്പു​പ്ര​കാ​രം, ഞാ​യ​റാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ 9.30 വ​രെ​യും ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യും ട്ര​ക്കു​ക​ൾ​ക്ക് സ​ഞ്ചാ​ര​നി​രോ​ധ​നം ഉ​ണ്ടാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച​ക​ളി​ൽ വൈ​കി​ട്ട് ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ നി​ർ​ദി​ഷ്ട റോ​ഡു​ക​ളി​ൽ ട്ര​ക്കു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് റോ​ഡ് (ഖു​റം ജ​ങ്ഷ​ൻ മു​ത​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ ഖ​ൽ​മ​ത് മി​ലാ​ഹ അ​തി​ർ​ത്തി​വ​രെ), സു​ൽ​ത്താ​ൻ ത​വൈ​നി ബി​ൻ സ​ഈ​ദ്റോ​ഡ് (ബു​ർ​ജ് അ​ൽ സ​ഹ്‍വ റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ബി​ദ്ബി​ദ് പാ​ലം വ​രെ) എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. നി​ർ​ദിഷ്ട സ​മ​യ​ങ്ങ​ളി​ൽ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. 

Tags:    
News Summary - Royal Oman Police announces traffic restrictions for trucks during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.